ഷാർജ: ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു. ഷാർജ ഭരണാധികാരിയുടെ കോർട്ടാണ് വിയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് എമിറേറ്റിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജയിലെ കിങ് ഫൈസൽ പള്ളിയിലായിരുന്നു ഔദ്യോഗിക ചടങ്ങുകളോടെയുള്ള ഖബറടക്കം നടന്നത്. വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എ.ഇയിലെ ഭരണാധികാരികളും പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മരിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമിയുടെ കുടുംബാംഗങ്ങൾക്കും ഷാർജ രാജകുടുംബത്തിനും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പേർ അൽ ഖാസിമി കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചു വരുന്നു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളം ദേശീയ പതാകകൾ താഴ്ത്തിക്കെട്ടിയിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.