കൊച്ചി: എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നത് മനഃപൂർവം വൈകിപ്പിക്കുന്നതിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ചില പ്രതികളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണോ എന്ന് കോടതി വാക്കാൽ സംശയം പ്രകടിപ്പിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നൽകിയ നിർദേശം സർക്കാർ പാലിച്ചിരുന്നില്ല. കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരായ അഡീഷണൽ ചീഫ് സെക്രട്ടറി, ഫയലുകൾ തലേദിവസം മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അറിയിച്ചു.
കേസിൽ ചില പ്രതികൾക്കെതിരെ മാത്രം നടപടിയെടുക്കുകയും മറ്റ് ചിലരെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർച്ചയായി കോടതി ഉത്തരവുകൾ വൈകിപ്പിക്കുന്നതും മനഃപൂർവം അനുമതി വൈകിപ്പിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും, അല്ലാത്തപക്ഷം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി കർശന നിർദേശം നൽകി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.