തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് എഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ, മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകളും എക്സാലോജിക് സൊല്യൂഷൻസ് ഉടമയുമായ ടി. വീണ, മുൻ പൊതുമരാമത്ത് വകുപ്പുമന്ത്രിയും വീണയുടെ ഭര്‍ത്താവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. 2026 സെപ്റ്റംബർ 22-നാണ് ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
പിന്നീട് 2024 ജനുവരിയിൽ കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിൽ അന്വേഷണം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി 2024 മാർച്ചിൽ സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാടുകൾ ഉൾപ്പെടെയുള്ള കണ്ടെത്തലുകളിൽ കള്ളപ്പണ ഇടപാട് സംശയിച്ച് ഇ.ഡിയും കേസെടുത്തു. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ എസ്.എഫ്.ഐ.ഒ 2025 ഏപ്രിൽ - മേയ് മാസങ്ങളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. 15 വർഷം കൊണ്ട് 182 കോടി രൂപയുടെ ദുരൂഹ ഇടപാടുകൾ നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും സിഎംആര്‍എല്‍ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ എക്സാലോജിക്കിന് ലഭിച്ചുവെന്നും ഈ കുറ്റപത്രത്തിൽ കണ്ടെത്തിയിരുന്നു. ഒടുവിൽ ഈ സംഭവവികാസങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് ഇപ്പോൾ പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള ഔദ്യോഗിക അന്വേഷണത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരിക്കുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.