കൊച്ചി: നിയമം ദുർബലമല്ലെന്നും എത്ര ഉയർന്ന പവിയിലായാലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടുമെന്നും കേരള ഹൈക്കോടതി. നാല് വർഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവിനെതിരെ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കേരി നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്. ടോമിൻ തച്ചങ്കേരി സമർപ്പിച്ച അപ്പീലിൽ മറുപടി സമർപ്പിക്കാൻ സർക്കാരിന് കോടതി രണ്ടു ദിവസത്തെ സമയം അനുവദിച്ചു.
കോടതിയ ഉത്തരവിനെതിരെ അപ്പീൽ തീർപ്പാകുന്നത് വരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹർജിയിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. സാധാരണ കേസ് അല്ലാത്തതിനാൽ തടസ്സവാദം ഉന്നയിക്കാൻ അവസരം വേണമെന്ന് സംസ്ഥാന വിജിലൻസും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം കേസുകളിൽ പ്രോസിക്യൂഷൻ രേഖാമൂലം മറുപടി നൽകാൻ പ്രത്യേക വ്യവസ്ഥയില്ലെന്ന് തച്ചങ്കേരിയുടെ അഭിഭാഷകൻ വാദിച്ചു.
തുടർന്ന് നിയമത്തിൽ രേഖാമൂലമുള്ള തടസ്സവാദം സമർപ്പിക്കുന്നതിന് വിലക്കില്ലെന്നും അസാധാരണ സാഹചര്യങ്ങളിൽ പ്രോസിക്യൂഷന് മറുപടി നൽകാൻ കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് സമയം അനുവദിക്കാമെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. "എല്ലാ ഡി.ജി.പിമാർക്കും ചീഫ് സെക്രട്ടറിമാർക്കും എന്തിനു മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കുമുള്ള സന്ദേശമാണിത്. നിയമവും നിയമപുസ്തകങ്ങളും അത്ര ദുർബലമല്ല; അതുകൊണ്ട് എത്ര ഉയർന്ന പദവിയിലുള്ളവരായാലും അവരുടെ പദവി നോക്കാതെ, യാതൊരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കപ്പെടും" എന്ന് കോടതി കേസിന്റെ വാദത്തിനിടെ ഓർമ്മിപ്പിച്ചു.
തുടർന്ന് വിജിലൻസിന്റെ മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി കേസ് മാറ്റിവെച്ചു. 2003-2007 കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിൽ കൂടുതൽ അഴിമതിയിലൂടെ സ്വത്ത് സമ്പാദിച്ച കേസിൽ കോട്ടയം വിജിലൻസ് കോടതി ടോമിൻ തച്ചങ്കേരിയെ നാല് വർഷത്തെ തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.