അധികാരത്തിൻ്റെ ആഡംബര യാത്ര: സർക്കാരിനെതിരെ പ്രതിപക്ഷം,,വിദേശയാത്രകളും, മുഖ്യമന്ത്രിയുടെ വിമാനച്ചെലവും ചർച്ചയിൽ,

അധികാരത്തിൻ്റെ ആഡംബര യാത്ര: സർക്കാരിനെതിരെ പ്രതിപക്ഷം,,വിദേശയാത്രകളും, മുഖ്യമന്ത്രിയുടെ വിമാനച്ചെലവും ചർച്ചയിൽ,

 തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രകളും ആഡംബര വാഹനങ്ങളുടെ ഉപയോഗവും ചർച്ചയായതോടെ സർക്കാർ വീണ്ടും വിമർശനമുനയിൽ.

മന്ത്രിമാരുടെ കുടുംബസമേതമുള്ള വിദേശയാത്രകൾ, യാത്രാച്ചെലവിന്റെ ഉറവിടം, ഔദ്യോഗിക യാത്രകളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിലാണ് പ്രതിപക്ഷം ചോദ്യങ്ങളുയർത്തുന്നത്. സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ചിട്ടില്ലെങ്കിൽ വിദേശയാത്രകൾക്കായി പണം കണ്ടെത്തിയത് എങ്ങനെയെന്നത് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ വിദേശയാത്രകൾക്കിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയും കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ ഒമാൻ യാത്രയും ചർച്ചയായി. അമേരിക്കൻ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നെന്നും സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോയതെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം. യാത്രാച്ചെലവ് സംബന്ധിച്ച ആരോപണത്തെ തുടർന്ന് പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അതേസമയം, പി.സി. വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനം ഔദ്യോഗിക യാത്രയാണെന്നാണ് സർക്കാർ വിശദീകരണം. കെ.എം. ഷാജിയുടെ കുടുംബസമേതമുള്ള യൂറോപ്യൻ യാത്രയും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിദേശയാത്രയും ഇതിനിടെ ചർച്ചയായിട്ടുണ്ട്.

മന്ത്രി കെ.എം. ഷാജിയുടെ ആഡംബര റേഞ്ച് റോവർ വാഹനത്തിന്റെ ഉപയോഗം സംബന്ധിച്ച വിവാദവും സർക്കാരിനെ പ്രതിരോധത്തിലാക്കി. വിമർശനം ശക്തമായതോടെ വാഹനം തിരികെ ഏൽപ്പിച്ചെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. അതിനിടെയാണ് മഴക്കെടുതി രൂക്ഷമായ മലപ്പുറത്തേക്ക് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്. 

പൊലീസിന്റെ വാടക ഹെലികോപ്റ്ററിന്റെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബെംഗളൂരുവിൽനിന്ന് ചാർട്ടേഡ് വിമാനം എത്തിച്ചതെന്നാണ് വിശദീകരണം. എന്നാൽ വിമാനത്തിന്റെ ചെലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

മന്ത്രിമാരുടെ ടിക്കറ്റുകൾ ആരാണ് എടുക്കുന്നത്, വിദേശയാത്രകൾക്ക് പണം കണ്ടെത്തുന്നത് എങ്ങനെയാണ്, സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

കോടികൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങളുടെ ഉപയോഗം മുതൽ വിദേശയാത്രകൾ വരെയുള്ള വിഷയങ്ങളിൽ സർക്കാർ സുതാര്യത പാലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. അതേസമയം, മന്ത്രിമാരുടെ വിദേശയാത്രകളുടെ കണക്ക് ചോദിച്ച വി.ഡി. സതീശനെതിരെയും ഭരണപക്ഷത്ത് നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !