മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർക്കെതിരെയും ധനകാര്യ വകുപ്പിലേക്കും അന്വേഷണം നീളുന്നു

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർക്കെതിരെയും ധനകാര്യ വകുപ്പിലേക്കും അന്വേഷണം നീളുന്നു

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായുള്ള ചർച്ചകൾക്കായി സ്പെയിനിൽ പോയത് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനാണെന്നും സ്പോൺസർ ആന്റോ ആഗസ്റ്റിന്റെ മൊഴി. കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് അദ്ദേഹം ജിഎസ്ടി വകുപ്പിന് ഈ മൊഴി നൽകിയത്. 


മെസ്സിയുടെ പരിപാടിക്ക് സ്പോൺസർ ആകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തന്നെയാണ് തങ്ങളെ സമീപിച്ചതെന്നും, തനിക്ക് ഇതിൽ പ്രത്യേക താത്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, സൽപേര് മാത്രമായിരുന്നു ലക്ഷ്യമെന്നും ആന്റോ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുൻ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. എന്നാൽ, മെസ്സി കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് യാതൊരു പങ്കുമില്ലെന്ന വാദമാണ് മുൻ സർക്കാർ ഉയർത്തുന്നത്.

അതേസമയം, അർജന്റീന ടീമിന്റെ കേരള സന്ദർശന നീക്കങ്ങളുടെ മറവിൽ നടന്ന വഞ്ചനയും ഗൂഢാലോചനയും സംബന്ധിച്ച കേസുകളിൽ സ്പോൺസർ ആന്റോക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കമ്പനി രേഖകളിലെ ദുരൂഹത

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ (ആർബിസി) മാനേജിങ് ഡയറക്ടർ ആരാണ് എന്ന കാര്യത്തിൽ ഔദ്യോഗിക രേഖകളിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. അർജന്റീനയുമായുള്ള ഇടപാടുമായി ബന്ധപ്പെട്ട സർക്കാർ രേഖകളിൽ ആന്റോ ആഗസ്റ്റിനാണ് ആർബിസിയുടെ മാനേജിങ് ഡയറക്ടർ എന്നാണ് കാണിച്ചിട്ടുള്ളത്. എന്നാൽ, കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം സുൽത്താൻ ബത്തേരി സ്വദേശിയായ കെ.ജെ. ജോസാനാണ് കമ്പനിയുടെ എം.ഡി. ഇദ്ദേഹം ആന്റോ ആഗസ്റ്റിന്റെ ഭാര്യാപതിയാണ്. കൂടാതെ, കമ്പനിയുടെ മറ്റൊരു ഡയറക്ടറായ മെൽബി ജോസ് ആന്റോയുടെ സഹോദരഭാര്യയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആന്റോയോ അദ്ദേഹത്തിന്റെ സഹോദരങ്ങളോ ഈ കമ്പനിയിൽ ഡയറക്ടർമാരല്ല. 2023-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഈ കമ്പനിയുടെ ആകെ മൂലധനം 10 ലക്ഷം രൂപ മാത്രമാണെന്നും രേഖകൾ പറയുന്നു.

ധനകാര്യ വകുപ്പിലേക്കും അന്വേഷണം വ്യാപിക്കുന്നു

അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള എസ്ഐടി അന്വേഷണം ഇപ്പോൾ ധനകാര്യ വകുപ്പിലേക്കും നീണ്ടിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലക്ഷ്മിയിൽ നിന്ന് അധികൃതർ വിവരങ്ങൾ തേടേണ്ടതുണ്ട്. എന്നാൽ ഇവർ ഇപ്പോൾ അവധിയിലാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോൺസർക്കെതിരെയുള്ള അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇടപ്പെട്ടത് സ്പെഷ്യൽ കമ്മീഷണറുടെ നിർദേശപ്രകാരമാണെന്ന് കാണിച്ച് ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ വി. സുനിൽകുമാർ കഴിഞ്ഞ ദിവസം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കേസ് അട്ടിമറിക്കുന്നതിൽ ധനകാര്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !