ഹൈദരാബാദ്: മോഹൻലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം റാം തുടർ ചിത്രീകരണം സെപ്തംബർ 21ന് എറണാകുളത്ത് ആരംഭിക്കും. മൂന്നു ദിവസത്തെ ചിത്രീകരണത്തിനുശേഷം ഹൈദരാബാദ് ഷെഡ്യൂള്‍ ആരംഭിക്കും
എന്നാണ് വിവരം. എന്നാല്‍ മോഹൻലാല്‍ അടുത്ത വർഷം മാത്രമേ ജോയിൻ ചെയ്യൂ. ഓപ്പറേഷൻ ഗംഗ, അനൂപ് സത്യന്റെ ചിത്രം, ദിലീഷ് പോത്തന്റെ നെടുങ്കണ്ടം മിറാക്കിള്‍ എന്നീ ചിത്രങ്ങള്‍ പൂർത്തിയാക്കിയ ശേഷം റാമില്‍ ജോയിൻ ചെയ്യാനാണ് മോഹൻലാല്‍ ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന റാമിന്റെ ഇരു ഭാഗങ്ങളും പൂർത്തിയാകാനുണ്ട്.ആദ്യ ഭാഗത്തിന് 15 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ആറു വർഷം മുൻപ് നിർമ്മാണം ആരംഭിച്ച ചിത്രം ആണ് റാം. ജീത്തു ജോസഫിന്റെ കരിയറില്‍ ഏറ്റവും ചെലവേറിയ സിനിമയായ റാമില്‍ തൃഷ ആണ് ആദ്യ ഭാഗത്തില്‍ നായിക. തുടക്കം മുതല്‍ പ്രതിസന്ധികളിലൂടെയായിരുന്നു റാമിന്റെ ചിത്രീകരണം. റാം ഉപേക്ഷിക്കുകയാണെന്ന വാർത്തകള്‍ വരെ പ്രചരിച്ചതാണ്.
2020 തുടക്കത്തില്‍ ആരംഭിച്ച റാം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിറുത്തി. തുടർന്ന് 2022 ആഗസ്റ്റ് 6ന് പുനരാരംഭിച്ചു. ഇതിനുശേഷം ചിത്രീകരണം നിലച്ചു. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിനുശേഷം റാമിന്റെ ചിത്രീകരണം ആരംഭിക്കും എന്ന് വാർത്തകള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ആദ്യ ഭാഗത്തിന്റെ റിലീസ് ഉണ്ടാകും എന്നും പ്രചാരണം ഉണ്ടായി. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷൻ. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, ആദില്‍ ഹുസൈൻ, ചന്തുനാഥ്, പ്രിയങ്ക നായർ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.