തലമുണ്ഡനം ചെയ്ത വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച ബസ് കണ്ടക്ടർക്കെതിരെ കേസ് എടുക്കും

തലമുണ്ഡനം ചെയ്ത വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച ബസ് കണ്ടക്ടർക്കെതിരെ കേസ് എടുക്കും

കൊച്ചി: തലമുണ്ഡനം ചെയ്ത വിദ്യാർത്ഥിനിയെ ബസിൽ വെച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത കണ്ടക്ടർക്കെതിരെ പോലീസ് കേസെടുക്കും. എറണാകുളം പറവൂരിലാണ് സംഭവം നടന്നത്. തീർത്ഥാടനത്തിന്റെ ഭാഗമായി അടുത്തിടെയാണ് പെൺകുട്ടി തലമുണ്ഡനം ചെയ്തത്.

പഠനം കഴിഞ്ഞ് സഹപാഠികൾക്കൊപ്പം പ്രിയദർശനി ബസിൽ കയറിയ പെൺകുട്ടിയോട് ടിക്കറ്റിനായി പണം ആവശ്യപ്പെടുകയും, പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ ആൺകുട്ടിയാണെന്ന് തെറ്റിധരിച്ച് കണ്ടക്ടർ ടിക്കറ്റ് നൽകി പണം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ സഹപാഠികൾ അടക്കം ഇതിനെ എതിർത്തപ്പോഴാണ് കണ്ടക്ടർ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ചത്.

"കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും, വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ" എന്നുമാണ് കണ്ടക്ടർ അധിക്ഷേപിച്ചത്. സഹയാത്രികരിൽ ചിലരും ഇതിനെ പിന്തുണച്ച് പെൺകുട്ടിയെ പരിഹസിക്കുകയും, ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ബസിന്റെ പിന്നിലുണ്ടായിരുന്ന പുരുഷയാത്രക്കാരെ വിളിച്ച് ഇവരെ കണ്ടിട്ട് പെൺകുട്ടിയാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ച കണ്ടക്ടർ, പെൺകുട്ടിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണമെന്നും ആവശ്യപ്പെട്ടു. ബസ് ജീവനക്കാരൻ വഴക്കുപറഞ്ഞപ്പോൾ ഒരു യാത്രക്കാരൻ തന്നെ തല്ലാൻ ശ്രമിച്ചതായും പെൺകുട്ടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുകയും പോലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തു. കണ്ടക്ടർക്കെതിരെ വകുപ്പ് തല നടപടിയും ഉടൻ ഉണ്ടായേക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !