ഈരാറ്റുപേട്ട: പ്രശസ്തമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന ദേവാലയത്തിന്റെ സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വെഞ്ചരിപ്പ് കർമ്മം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിർവ്വഹിച്ചു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകി. നൂറുകണക്കിന് വിശ്വാസികളാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ തിരുസന്നിധിയിൽ എത്തിയത്.
സിറിയൻ ഗോതിക് ശില്പമാതൃകയും പള്ളിയുടെ പൗരാണിക പാരമ്പര്യവും അതേപടി നിലനിർത്തിക്കൊണ്ടാണ് ദേവാലയം അത്യാധുനിക രീതിയിൽ നവീകരിച്ചിരിക്കുന്നത്. മദ്ബഹയിലെയും ബേമയിലെയും മനോഹരമായ ദൃശ്യാവിഷ്കാരങ്ങൾ, പുതിയ ലൈറ്റിംഗ് സംവിധാനങ്ങൾ, എയർ ഫ്രഷ് ക്രമീകരണങ്ങൾ എന്നിവ നവീകരണത്തിന്റെ പ്രത്യേകതകളാണ്. ദേവാലയം ദൈവ സൗന്ദര്യത്തിന്റെ അടയാളമാണെന്ന് വെഞ്ചരിപ്പ് സന്ദേശത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.
വെഞ്ചരിപ്പ് ശുശ്രൂഷകൾക്ക് ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. 1951-ൽ കൂദാശ ചെയ്ത നിലവിലെ ദേവാലയ കെട്ടിടത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമഗ്ര നവീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.





തോമാശ്ലീഹായുടെ സന്ദർശനത്തോളം പഴക്കമുള്ള പാരമ്പര്യമുള്ള അരുവിത്തുറ പള്ളിയുടെ ഈ പുതിയ മുഖം കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ പ്രവാഹമാണ് നിലവിൽ അനുഭവപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.