ചെന്നൈ: പ്രമുഖ സിനിമാ താരങ്ങളായ അംബികയ്ക്കും സഹോദരൻ മല്ലികാർജുനുമെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ രംഗത്ത്. കോടിക്കണക്കിന് രൂപയുടെ ചെക്കുകൾ തന്റെ മുറിയിൽ നിന്നും അനുവാദമില്ലാതെ എടുത്തു കൊണ്ടുപോയി ബാങ്കിൽ മാറി പണമാക്കാൻ ശ്രമിച്ചുവെന്നാണ് ചെന്നൈ പൊലീസിൽ നൽകിയിട്ടുള്ള പരാതിയിൽ രാധ ആരോപിക്കുന്നത്.
രാധയും അംബികയും ഒരേ കെട്ടിടത്തിലെ വിവിധ നിലകളിലുളള ഫ്ലാറ്റുകളിലാണ് താമസിക്കുന്നത്. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി അംബികയുടെ പക്കലുണ്ടായിരുന്ന തന്റെ മുറിയുടെ ചാവി ഉപയോഗിച്ച് ഇവയെല്ലാം എടുത്തു കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
സെപ്റ്റംബർ 17-ന് ബാങ്കിൽ നിന്നും ഫോൺ വന്നപ്പോഴാണ് ചെക്കുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് രാധ വ്യക്തമാക്കി. അംബിക നായരുടെ പേരിലേക്ക് പണം മാറ്റുന്നതിനായി സഹോദരൻ ചെക്കുമായി ബാങ്കിലെത്തിയിരുന്നു. എന്നാൽ സ്ഥാപനത്തിന്റെ പേര് മാറ്റുന്നതിന് മുൻപുള്ള പഴയ ചെക്കുകൾ ആയതുകൊണ്ട് ഇവ മാറാൻ കഴിയില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന് രാധ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുടുംബത്തിനുള്ളിലെ സാമ്പത്തിക തർക്കങ്ങളാണ് ഈ പരാതിക്ക് പിന്നിലെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും, നടി അംബികയോ സഹോദരൻ അർജുൻ നായരോ ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.