മറന്നുപോകുന്ന തപാൽ സംസ്കാരം തിരികെപ്പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ

മറന്നുപോകുന്ന തപാൽ സംസ്കാരം തിരികെപ്പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ

ചെമ്മലമറ്റം: തപാൽ പെട്ടിയും പോസ്റ്റ് ഓഫീസും ഒക്കെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ യു.പി. വിഭാഗം വിദ്യാർത്ഥികൾ വ്യത്യസ്തമായ മാതൃക തീർത്തു. നൂറോളം കുട്ടികൾ ഇൻലൻഡിൽ കത്തെഴുതി തപാൽ പെട്ടിയിൽ നിക്ഷേപിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

അധ്യാപകർക്കും കൂട്ടുകാർക്കും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമാണ് വിദ്യാർത്ഥികൾ ഇൻലൻഡിൽ കത്തെഴുതിയത്. പതിവില്ലാതെ തപാൽ പെട്ടിക്ക് മുമ്പിൽ കുട്ടികളുടെ നീണ്ട നിര കണ്ടപ്പോൾ നാട്ടുകാർക്കും അതൊരു കൗതുകമായി. തങ്ങളുടെ കത്തുകളുമായി പോസ്റ്റ്മാൻ വരുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ അധ്യാപകരും മാതാപിതാക്കളും സഹോദരങ്ങളും.

​യു.പി. വിഭാഗം അധ്യാപകരായ സിസ്റ്റർ ജൂലി, പ്രിയാമോൾ വി.സി. എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !