തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി മലപ്പുറത്തേക്ക് ചാർട്ടേർഡ് വിമാനത്തിൽ പോയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേർഡ് വിമാനത്തിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോയത്.
പോലീസ് ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും സർക്കാർ അത് പുതുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേർഡ് വിമാനം ക്രമീകരിച്ചത്.
അതേസമയം, കരിപ്പൂരിലേക്ക് പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടിയന്തര ആവശ്യമായതിനാൽ സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായാണ് ലഭിച്ചതെന്നും സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.