തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശനി' നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ, ഡിപ്പോകൾ വഴി സാരി വിതരണം ചെയ്യുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി.
ഇത്തരം തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിൽ ഗതാഗത മന്ത്രി സി.പി. ജോൺ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പ്രിയദർശനി പദ്ധതിയുടെ നൂറാം ദിനാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗതാഗത മന്ത്രി തമ്പാനൂർ ഡിപ്പോ സന്ദർശിക്കുകയും യാത്രക്കാർക്കും ജീവനക്കാർക്കും മധുരം നൽകുകയും ചെയ്യും. തുടർന്ന് വൈകുന്നേരം 7:30-ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകൾ, പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
സെപ്റ്റംബർ 22-നാണ് പ്രിയദർശനി സൗജന്യ ബസ് യാത്രാ പദ്ധതി 100 ദിവസം പൂർത്തിയാക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 12.54 കോടി സൗജന്യ യാത്രകളാണ് ഈ പദ്ധതിയിലൂടെ നടന്നത്. ഇതിലൂടെ യാത്രക്കാർക്ക് സൗജന്യമായി നൽകിയ ടിക്കറ്റുകളുടെ ആകെ മൂല്യം 266.53 കോടി രൂപ വരും. പ്രതിദിനം ശരാശരി 12.93 ലക്ഷം ആളുകളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ 7-നാണ്; അന്ന് 15,52,761 ആളുകൾ യാത്ര ചെയ്യുകയും 3.29 കോടി രൂപയുടെ സൗജന്യ യാത്രാ ആനുകൂല്യം നൽകുകയും ചെയ്തിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.