ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതിന്റെ കാരണം രേഖാമൂലം അന്വേഷണ ഏജൻസികൾ അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അറസ്റ്റിലായ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം കാരണം അറിയിക്കേണ്ടതെന്നും ഇത് ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവിന്റെ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഉജ്വൽ ഭുയാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. ഏതൊരു വ്യക്തിയെയും ഏതെങ്കിലും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതിനുള്ള കാരണം ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം. ഏതെങ്കിലും ഒരു ഭാഷയിൽ അറിയിച്ചാൽ പോരാ, ആ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ അറിയിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ 22 (1) അനുച്ഛേദപ്രകാരം ഏതൊരു വ്യക്തിക്കും പൗരനും ലഭിക്കുന്ന അവകാശമാണിതെന്നും ഇത് പാലിക്കാതെ നടത്തുന്ന അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ പരിഗണിക്കാതെ ഈ അവകാശം പാലിക്കണം. ഗുരുതര കുറ്റകൃത്യങ്ങളിലാണ് അറസ്റ്റിൽ ആകുന്നതെങ്കിൽ പോലും അതിനുമുമ്പ് കാരണം അറിയിക്കണമെന്നും, അങ്ങനെ ചെയ്യാതെ ഒരാളെ അറസ്റ്റ് ചെയ്താൽ ആ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാമെന്നും കോടതി നിർദ്ദേശിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.