വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്; നിയന്ത്രണങ്ങളുമായി കെഎസ്‌ഇബി

വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്; നിയന്ത്രണങ്ങളുമായി കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക് ഉയരുന്ന പശ്ചാത്തലത്തിൽ പീക്ക് സമയത്ത് കർശന നിയന്ത്രണങ്ങൾ പാലിക്കാൻ കെഎസ്‌ഇബി നിർദേശം നൽകി. സർക്കാർ ഓഫീസുകളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണമെന്നും ഉത്തരവിലുണ്ട്.


അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനങ്ങളും ഒഴിവാക്കണം. അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമേ നടത്താവൂ എന്നും ഊർജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പകൽ സമയത്തായിരിക്കണമെന്നും നിർദ്ദേശമുണ്ട്. വെ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് ഇന്ന് മുതൽ 200 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചുതുടങ്ങുമെന്നാണ് കെഎസ്‌ഇബിയുടെ അറിയിപ്പ്.

വൈകിട്ട് ആറു മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിലായിരിക്കും വൈദ്യുതി ലഭിക്കുക. അടുത്തമാസം 31 വരെ വൈദ്യുതി ലഭ്യമാകുന്ന രീതിയിലാണ് കരാർ. ഒരു യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയാണെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !