മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപി; 48 മണിക്കൂർ അന്ത്യശാസനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപി; 48 മണിക്കൂർ അന്ത്യശാസനം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സിജെപി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് അഭിജിത് ദീപക് മുന്നറിയിപ്പ് നൽകി. ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ദീപക് ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ സംസാരിച്ചു.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഏറ്റവും വലിയ ദേശവിരുദ്ധൻ എന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ അദ്ദേഹം രാജി വെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം രാജിവെക്കുന്നത് വരെ പിന്നോട്ടില്ലെന്നും ദീപക് വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി കൂടാതെ, എസ്‌ഐആർ നടപടികൾ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിർത്തിവെയ്ക്കുക എന്നീ ആവശ്യങ്ങളും സിജെപി ഉന്നയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റായി പുറത്തുവന്ന പരിഷ്കരണങ്ങളിൽ പലതും തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയുള്ളതാണെന്ന് കമ്മീഷണർമാരായ സുബ്ബീർ സിന്ത് സന്ധുവും വിവേക് ​​ജോഷിയും ചൂണ്ടിക്കാണിച്ചതായി ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. മൈവേറെ കുറിപ്പുകളിലൂടെ ഇക്കാര്യം കാബിനറ്റ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !