വാഷിംഗ്ടൺ: കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്. മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ തൃശൂർ സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ അനില ബേബിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയുടെ ശരീരത്തിലെ പരുക്കുകളും രക്തക്കറയും കേസിൽ നിർണായക തെളിവാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്നും പാർക്കിംഗ് കേന്ദ്രത്തിൽ നിന്നുമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സമയത്ത് പ്രതിയുടെ കൈകളിലും കാലുകളിലും പരുക്കുകളും രക്തക്കറയും ഉണ്ടായിരുന്നു. ഇത് ഡോക്ടർമാരുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. അഞ്ജനയെ വാഹനം ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ദൃക്‌സാക്ഷി മൊഴി. വാഹനം ഇടിക്കുന്നതിന് മുൻപ് ബ്രേക്ക് ചെയ്തതിന്റെ പാടുകൾ റോഡിൽ ഉണ്ടായിരുന്നില്ലെന്നും, പ്രതി ബോധപൂർവമാണ് വാഹനം ഇടിച്ചുകയറ്റിയതെന്നും ട്രാഫിക് ഡിവിഷന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ആൻ മേരി മാത്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പൊലീസിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ മനഃപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നയതന്ത്ര നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.