തിരുവനന്തപുരം: സർവീസിൽ നിന്ന് സസ്‌പെൻഷനിലായി ഒരു മാസം പിന്നിട്ടിട്ടും ഔദ്യോഗിക സുരക്ഷാ ഉദ്യോഗസ്ഥരെ മടക്കി അയക്കാതെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. ഡ്രൈവർമാരും ഗൺമാൻമാരുമടക്കം 14 പൊലീസുകാരാണ് നിലവിൽ അദ്ദേഹത്തോടൊപ്പം തുടരുന്നത്. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ ഔദ്യോഗിക ചുമതലകളിൽ ഇല്ലാതിരിക്കെ ഇത്രയധികം പൊലീസുകാരെ ഒപ്പം നിർത്തിയിരിക്കുന്നത് സേനയ്ക്കുള്ളിൽ തന്നെ വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
ചട്ടപ്രകാരം ഒരു എ.ഡി.ജി.പിക്ക് വ്യക്തിഗത സ്റ്റാഫായി പരിമിതമായ ഉദ്യോഗസ്ഥരെ മാത്രമേ അനുവദിക്കാറുള്ളൂ. സസ്‌പെൻഷൻ നടപടി നേരിടുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ തിരികെടത്തണമെന്നാണ് നിയമം. എന്നാൽ ഈ ചട്ടങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥരെ അജിത് കുമാർ നിലനിർത്തുകയായിരുന്നു. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന് കീഴിൽ ജോലി ചെയ്യുന്ന ഇവർക്ക് ഹാജർ രേഖപ്പെടുത്തുന്നതും ശമ്പളം ലഭിക്കുന്നതും സംബന്ധിച്ച് വലിയ നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് പൊലീസുകാർക്ക് ഹാജർ നൽകുന്നതായും ആക്ഷേപമുണ്ട്. ഇതുമൂലം ഔദ്യോഗിക ഡ്യൂട്ടിയായി കണക്കാക്കപ്പെടാത്തതിനാൽ തങ്ങളുടെ സേവനവും ശമ്പളവും പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാർ യൂണിറ്റ് മേധാവികളെ സമീപിച്ചിട്ടുണ്ട്. എങ്കിലും ഇവരെ മടക്കി വിളിക്കാൻ പൊലീസ് ആസ്ഥാനത്തുനിന്ന് ഇതുവരെ കർശന നിർദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.