കുമളി: വർഷങ്ങളോളം ഒപ്പം സഞ്ചരിച്ച പ്രിയപ്പെട്ട ബസിന് വൈകാരികമായ യാത്രാമൊഴിയേകി കെഎസ്ആര്‍ടിസി ഡ്രൈവർ. ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യന്റെ വിരമിക്കൽ നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
ഔദ്യോഗിക ജീവിതത്തിലെ അവസാന സർവീസിനു ശേഷം അദ്ദേഹം തന്റെ വാഹനത്തോട് നടത്തിയ യാത്രാപറച്ചിൽ കണ്ടുനിന്നവരിലും നൊമ്പരമായി.
വർഷങ്ങളോളം തനിക്ക് ഉപജീവനവും സുഹൃത്തുമായിരുന്ന ബസിന് മുന്‍വശത്തെത്തി അദ്ദേഹം സ്നേഹത്തോടെ ഒരു മുത്തം നൽകി. തുടർന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന് ഇറങ്ങിയ അദ്ദേഹം, വാഹനത്തിന്റെ മുന്‍ വശത്തെയും പിന്നിലെയും ടയറുകളില്‍ തൊട്ട് വണങ്ങി.
സേവനകാലത്തുടനീളം തന്നെയും യാത്രക്കാരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച പ്രിയപ്പെട്ട വാഹനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം വ്യക്തമാക്കുന്നതായിരുന്നു ആ നിമിഷങ്ങൾ. ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.