പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സ്റേ മാറി നൽകിയ സംഭവത്തിൽ റേഡിയോളജി വിഭാഗത്തിലെ താത്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. കൂടാതെ, എക്സ്റേ കൃത്യമായി പരിശോധിക്കാതെ മരുന്ന് നൽകിയ ഡോക്ടർക്കും താക്കീത് നൽകിയിട്ടുണ്ട്.
ഈ മാസം 14-നാണ് ശ്വാസമുട്ടലിന് ചികിത്സ തേടി പെൺകുട്ടി പിതാവിനൊപ്പം ആശുപത്രിയിലെത്തിയത്. തുടർന്ന് ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് എക്സ്റേ എടുത്തുവെങ്കിലും, ആശുപത്രിയിൽ നിന്ന് റേഡിയോളജിസ്റ്റ് മാറി നൽകിയത് നട്ടെല്ലിന് വളവുള്ള 86 കാരിയുടെ എക്സ്റേ ഫിലിം ആയിരുന്നു. ഈ ഫിലിമിൽ രോഗിയുടെ പേരും വയസ്സും എഴുതിയിട്ടുണ്ടായിരുന്നുവെങ്കിലും, അത് ശ്രദ്ധിക്കാതെ ഫിലിം പരിശോധിച്ച ഡോക്ടർ പെൺകുട്ടിക്ക് ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നുകൾ കുറിച്ച് നൽകുകയായിരുന്നു.
ആരോഗ്യ മന്ത്രി ഇടപെട്ടതിനെത്തുടർന്ന് അവധിയിലായിരുന്ന സൂപ്രണ്ട് തിരികെയെത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. ഈ നടപടി ഒരാളിൽ ഒതുങ്ങില്ലെന്നും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.