ചങ്ങനാശേരി: ഗ്വാളിയോറിൽ ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റ് കേണലായി സേവനമനുഷ്കരിക്കുകയായിരുന്ന മലയാളി ഉദ്യോഗസ്ഥൻ മധ്യപ്രദേശിൽ അന്തരിച്ചു. ചങ്ങനാശേരി കുറുമ്പനാടം മുയിൽ ദീപു (43) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.
റിട്ട. ഡിഫൻസ് മിനിസ്ട്രി ഉദ്യോഗസ്ഥനായ എം.സി. സ്കറിയയുടെയും ശാന്തമ്മ സ്കറിയയുടെയും മകനാണ്. തൃശൂർ വേലൂർ ചീരമ്പൻ കുടുംബാംഗമായ പ്രീതിയാണ് ഭാര്യ. ദിയ ദീപു, ഇഷാൻ ദീപു എന്നിവരാണ് മക്കൾ.
ചൊവ്വാഴ്ച (22) രാവിലെ 11-ന് ഔദ്യോഗിക സൈനിക ബഹുമതികളോടെ കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച (21) ഉച്ചകഴിഞ്ഞ് ഭൗതികശരീരം നാട്ടിലെത്തിക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.