ഒരേ നമ്പറിൽ രണ്ട് കറുത്ത ഥാറുകൾ; ദുരൂഹതയോടെ കാസർകോട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു

ഒരേ നമ്പറിൽ രണ്ട് കറുത്ത ഥാറുകൾ; ദുരൂഹതയോടെ കാസർകോട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു

കാസർകോട്: കാസർകോട് മഞ്ചേശ്വരം ഉപ്പളയിൽ ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ സർവീസ് നടത്തിയ രണ്ട് കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാർ (Mahindra Thar) വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരേ റോഡിൽ ഒരേ നമ്പറിൽ രണ്ട് വാഹനങ്ങൾ അടുത്തടുത്ത് കണ്ടത് നാട്ടുകാരിൽ വലിയ തോതിൽ സംശയത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു, എസ്.ഐ. ശബരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. നടത്തിയ അന്വേഷണത്തിൽ ഒരു വാഹനത്തിന് ഫിനാൻസ് കമ്പനിയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഫിനാൻസുകാരുടെ പരിശോധന വെട്ടിക്കാനായി മറ്റൊരു വാഹനത്തിന്റെ നമ്പർ വ്യാജമായി ഉണ്ടാക്കി ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമായി. യഥാർത്ഥ വാഹനത്തിന്റെ ഉടമ പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !