ഷാർജ: ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളം ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെയും സുലൈഖയുടെയും മകളായ ഡോ. അഫീന റഹീം (32) ആണ് അന്തരിച്ചത്. ഡെന്റൽ സർജനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്റെ ഭാര്യയാണ്. പ്രവാസി ലോകത്തെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ ഈ അപ്രതീക്ഷിത വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അഗാധമായ അനുശോചനം രേഖപ്പെടുത്തി. മരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. വണ്ടൂരിലെ കുടുംബാംഗങ്ങളും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.