തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കെ.എസ്.ഇ.ബി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹായം തേടുന്നു.
പവർ കട്ടും നിയന്ത്രണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി അധിക വൈദ്യുതി ലഭ്യമാക്കാൻ വിവിധ സംസ്ഥാനങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഡയറക്ടർമാർ അടങ്ങിയ പ്രത്യേക സംഘം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെത്തി ചർച്ചകൾ നടത്തും.
സംസ്ഥാനത്ത് ഉപഭോഗം കുത്തനെ കൂടിയതും ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ സാഹചര്യത്തിൽ ഉയർന്ന നിരക്കിലാണെങ്കിലും വൈദ്യുതി എത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ബോർഡുകളിൽ നിന്നും ലഭ്യമായേക്കാവുന്ന അധിക വൈദ്യുതി എത്രയും പെട്ടെന്ന് ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ഇ.ബി. അധികൃതർ. ഉപഭോഗം വർദ്ധിക്കുന്ന പീക്ക് ഹവേഴ്സിലെ പ്രതിസന്ധി മറികടക്കാൻ ഈ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.