ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിനായി 'ദുബായ് മൊബിലിറ്റി ലാബ്സ്' പ്രവർത്തനമാരംഭിച്ചു

ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിനായി 'ദുബായ് മൊബിലിറ്റി ലാബ്സ്' പ്രവർത്തനമാരംഭിച്ചു

ദുബായ് : റോഡ് ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി യുഎഇ. ഡ്രൈവറില്ലാ വാഹനങ്ങളുടെയും ഭാവി യാത്രാ സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങൾക്കായി മധ്യപൂർവദേശത്തെ തന്നെ ഏറ്റവും ആധുനികവും സ്മാർട്ടുമായ 'ദുബായ് മൊബിലിറ്റി ലാബ്സ്' പ്രവർത്തനമാരംഭിച്ചു. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ), ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും (ഡിഐഇഇഡി) സഹകരിച്ചാണ് ദുബായ് സിലിക്കൺ ഒയാസിസിൽ ഈ പരീക്ഷണ കേന്ദ്രമൊരുക്കിയിരിക്കുന്നത്.

2030-നകം നഗരത്തിലെ ആകെ യാത്രകളുടെ 25 ശതമാനവും നിർമിതബുദ്ധി (എഐ) അധിഷ്ഠിത ഓട്ടോണമസ് വാഹനങ്ങളിലേക്ക് മാറ്റുക എന്ന ദുബായുടെ ലക്ഷ്യത്തിന് പദ്ധതി ഏറെ കരുത്തുപകരുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും രാജ്യന്തര തലത്തിലുള്ള കമ്പനികൾക്കും എൻജിനീയർമാർക്കും വിദഗ്ധർക്കും ഈ കേന്ദ്രം വലിയ അവസരമൊരുക്കും.

സിലിക്കൺ ഒയാസിസ് മുതൽ അൽ ഖുദ്ര വരെയുള്ള പൊതു റോഡുകളിലും പ്രത്യേകം സജ്ജീകരിച്ച നിയന്ത്രിത മേഖലകളിലുമായി 248 ട്രാഫിക് സാഹചര്യങ്ങളാണ് ഇവിടെ പരീക്ഷണവിധേയമാക്കുന്നത്. നഗരത്തിലെ സങ്കീർണ്ണമായ ഗതാഗത സാഹചര്യങ്ങളോട് ഡ്രൈവറില്ലാ വാഹനങ്ങളിലെ സെൻസറുകളും തീരുമാനമെടുക്കാനുള്ള സംവിധാനങ്ങളും എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഇതിലൂടെ കൃത്യമായി വിലയിരുത്താനാകും. പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്ന കമ്പനികൾക്കായി മൂന്ന് ലൈറ്റ്-ഇൻഡസ്ട്രിയൽ യൂണിറ്റുകളും 60 കിലോവാട്ടിന്റെ മൂന്ന് ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഓട്ടോണമസ് സാങ്കേതികവിദ്യാ രംഗത്ത് പ്രവർത്തിക്കുന്ന ആഗോള പ്രമുഖരായ വീറെഡ്, പൊണി.എഐ, ടെസ്‌ല എന്നീ കമ്പനികളുടെ വാഹനങ്ങളുടെ പരീക്ഷണം ദുബായ് മൊബിലിറ്റി ലാബിൽ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. കേന്ദ്രത്തിന്റെ ആദ്യ മൂന്ന് വർഷത്തെ ദൈനംദിന പ്രവർത്തനങ്ങൾക്കും സുരക്ഷാ മേൽനോട്ടത്തിനുമായി രാജ്യന്തര ഏജൻസിയായ 'ഡെക്ര'യെ ആണ് ആർടിഎ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഭാവി വ്യവസായങ്ങളുടെയും ആഗോള നിക്ഷേപങ്ങളുടെയും പ്രധാന കേന്ദ്രമായി ദുബായിയെ മാറ്റാൻ ഈ നീക്കം ഏറെ സഹായിക്കുമെന്ന് ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. മുഹമ്മദ് അൽ സർൂണി വ്യക്തമാക്കി. ദുബായ് ഇക്കണോമിക് അജൻഡ ഡി33-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇത് നിർണായക പങ്കുവഹിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !