ഏഷ്യൻ ഗെയിംസ് ക്വാർട്ടറിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നഗോയിൽ പരിശീലനം ആരംഭിച്ചു

ഏഷ്യൻ ഗെയിംസ് ക്വാർട്ടറിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നഗോയിൽ പരിശീലനം ആരംഭിച്ചു

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നഗോയയിൽ പരിശീലനം ആരംഭിച്ചു. ഗെയിംസ് നഗരമായ നഗോയയ്ക്കടുത്തുള്ള കോറോഗി സ്പോർട്സ് പാർക്കിലാണ് ഞായറാഴ്ച താരങ്ങൾ എത്തിയത്. തിങ്കളാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരം. ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും.


അതേസമയം, ഞായറാഴ്ച പരിശീലനത്തിനെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി നർമം പങ്കിടുന്ന മലയാളി താരം സഞ്ജു സാംസണിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, വൈഭവ് സൂര്യവംശി, തിലക് വർമ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾ സ്വാഭാവിക നടപക്രമങ്ങൾ കഴിഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. സഞ്ജു എത്തിയപ്പോഴും ദേഹപരിശോധന നടത്തുകയും ബാഗും പരിശോധിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്തുകൊടുത്തതിനു പിന്നാലെ സഞ്ജു എന്തോ 'കമന്റ്' പറയുകയും ജീവനക്കാരെല്ലാം പൊട്ടിച്ചിരിക്കുകയുമായിരുന്നു. പരിശോധനയ്ക്കു ശേഷം താരം അകത്തേക്ക് പ്രവേശിച്ചു.

ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ 15 അംഗ ഇന്ത്യൻ ടീമാണ് ഏഷ്യൻ ഗെയിംസിനായി എത്തിയിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്നവരിൽ ഇന്ത്യയും ബംഗ്ലാദേശു മാത്രമാണ് ഒന്നാംനിര ടീമിനെ അയച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസ് നടക്കുമ്പോൾ തന്നെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര നാട്ടിലും നടക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്താണ് ആദ്യ ഏകദിന മത്സരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !