ആലുവ: ആലുവയിൽ 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ആസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദ്ദീൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
അസമിൽ നിന്ന് ആലുവയിൽ ട്രെയിൻ ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്ന വഴിയാണ് ചാലക്കൽ വെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാഗിൽ മൂന്ന് സോപ്പ്പെട്ടി ബോക്സുകളിൽ ആക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കടത്ത്. ലഹരിമരുന്ന് വിൽപ്പന നടത്തി അന്ന് തന്നെ ആസാമിലേക്ക് മടങ്ങി പോകാനായിരുന്നു പദ്ധതി. ഒരു ബോക്സ് ഹെറോയിൻ 1,20,000 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തുന്നത്. ചെറിയ ബോട്ടിലുകളിലാക്കി മറ്റ് സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.