യുദ്ധം അവസാനിപ്പിക്കാൻ പുതിയ വ്യവസ്ഥകളുമായി ഇറാൻ

യുദ്ധം അവസാനിപ്പിക്കാൻ പുതിയ വ്യവസ്ഥകളുമായി ഇറാൻ

വാഷിങ്ടൻ: അമേരിക്കയുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാനും പുതിയ സമാധാന പദ്ധതിയുമായി ഇറാൻ രംഗത്തെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയ്ക്കിടെയാണ് ഇറാന്റെ ഭാഗത്തുനിന്നും ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.


ഏഴ് ദിവസത്തിനുള്ളിൽ ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക സംഘർഷങ്ങളും ശത്രുതയും ഇരുപക്ഷവും പൂർണ്ണമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ പ്രധാന വ്യവസ്ഥകളിൽ ഒന്ന്. അമേരിക്ക മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ 12 ബില്യൺ ഡോളറിന്റെ ആസ്തികൾ യു.എസ്. അടിയന്തരമായി വിട്ടുനൽകണമെന്നും, ഇറാന് മേലുള്ള എണ്ണ ഉപരോധങ്ങളും പേർഷ്യൻ ഗൾഫിലെ നാവിക ഉപരോധങ്ങളും അമേരിക്ക പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഈ വ്യവസ്ഥകൾ പാലിച്ച് ഏഴാം ദിവസം ആകുമ്പോഴേക്കും ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായി തുറന്നുകൊടുക്കും. ഇതിനു തൊട്ടുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ സമഗ്രമായ ആണവ ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനു മുൻപായി കരാർ ഒപ്പിടുന്നത് ഇരുരാജ്യങ്ങൾക്കും നല്ലതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അമേരിക്ക സമ്മതിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കാൻ ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര സംഘടനയിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വാക്‌പോർ നടത്തുന്നതിനിടയിലാണ് ഇറാന്റെ ഈ സമാധാന നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !