ന്യൂഡൽഹി: ചീഫ് ഇലക്ട്രോഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി. സ്ഥാപകൻ അഭിജിത്ത് ദീപ്‍കെ രംഗത്ത്. നാളെയ്ക്കകം ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടാം തീയതി മുതൽ മുംബൈയിൽ നിന്ന് സി.ജെ.പി. രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രതിഷേധം ഇന്ത്യയിലമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, തിരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭിജിത്ത് ദീപ്‍കെ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പ്രതിപക്ഷം പങ്കാളികളാകുന്നത് പിഴവുകളുള്ള സംവിധാനത്തിന് അംഗീകാരം നൽകലാണെന്നും അദ്ദേഹം പറഞ്ഞു. 'പ്രതിപക്ഷത്തിന് വേണ്ടി' എന്ന ആമുഖത്തോടെയുള്ള എക്സ് കുറിപ്പിലാണ് ഈ പ്രതികരണം.
ഗാന്ധിജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും കുറിപ്പിലുണ്ട്. തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്നും എന്നാൽ അത്തരം തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പങ്കെടുക്കുമ്പോൾ, അവ സ്വതന്ത്രവും നീതിയയുമാണെന്ന മിഥ്യാധാരണ നിലനിർത്താൻ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.