ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതി: പി. ജയരാജൻ

കണ്ണൂർ: കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ ആർ.എസ്.എസ് നടപ്പിലാക്കിയ രാഷ്ട്രീയ പദ്ധതിയാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് അദ്ദേഹത്തിന്റെ വിമർശനം.

കേരളത്തിലെ തെരുവുകളിൽ പണ്ടേയുണ്ടായിരുന്ന ഒരേയൊരു ഘോഷയാത്ര ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിനത്തിലെ ഘോഷയാത്ര മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണനിലുള്ള ഭക്തി പണ്ടേ നമ്മുടെ സമൂഹത്തിലുണ്ടെങ്കിലും, മുൻകാലങ്ങളിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ വ്യക്തമാക്കി. ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷമാണ് നായർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് പോലും ഇത്തരം ക്ഷേത്രങ്ങളിൽ പ്രവേശനം ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചരിത്രപരമായ പശ്ചാത്തലങ്ങൾ നിലനിൽക്കെ, ജനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാലഗോകുലം പോലുള്ള സംഘപരിവാർ സംഘടനകൾ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും ശോഭായാത്രകളും വ്യാപകമാക്കിയതെന്നും, ഇത് ആസൂത്രിതമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !