പണം വാങ്ങി വിവാഹസദ്യ എത്തിച്ചില്ല; കാറ്ററിംഗ് ഉടമ മുങ്ങിയതായി പരാതി

പണം വാങ്ങി വിവാഹസദ്യ എത്തിച്ചില്ല; കാറ്ററിംഗ് ഉടമ മുങ്ങിയതായി പരാതി

കോട്ടയം: വിവാഹത്തിന് മുൻപ് തന്നെ സദ്യക്കുള്ള പണം മുഴുവൻ വാങ്ങിയിട്ടും ഭക്ഷണം എത്തിക്കാതെ കാറ്ററിംഗ് ഉടമ മുങ്ങിയതായി പരാതി. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഉദയം കാറ്ററിംഗ്' ഉടമ വിഷ്ണുവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.


മുണ്ടക്കയം ചോറ്റിയിൽ നടന്ന വിവാഹത്തിനായി പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാരാണ് 1,40, രൂപയുടെ കാറ്ററിംഗ് കരാർ നൽകിയിരുന്നത്. വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓർഡറും ഇതേ സ്ഥാപനത്തിന് തന്നെയായിരുന്നു നൽകിയിരുന്നത്. തലേദിവസത്തെ ഭക്ഷണം കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കിലും, വിവാഹദിനത്തിൽ സദ്യയോ കുടിവെള്ളം പോലും വിതരണം ചെയ്യാനോ ആരെയും എത്തിച്ചില്ല.

വിവാഹം കഴിഞ്ഞിട്ടും സദ്യ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വിഷ്ണുവിന്റെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് വിവാഹത്തിനെത്തിയവരുടെ ദുരിതം ഒഴിവാക്കാൻ ബന്ധുക്കൾ പെട്ടെന്ന് തന്നെ മറ്റൊരു ഹോട്ടലിൽ നിന്നും ഭക്ഷണം വരുത്തി നൽകുകയായിരുന്നു. ചടങ്ങിനിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച സംഭവത്തിൽ വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !