ആരാണിവൻ: മെസ്സിയോ റൊണാള്‍ഡോയോ അല്ല, ഇത് ! ഫുട്ബോള്‍ പന്തുമായി മൈതാനത്ത് തകര്‍ത്താടി കാട്ടാന, വീഡിയോ,

ആരാണിവൻ: മെസ്സിയോ റൊണാള്‍ഡോയോ അല്ല, ഇത് ! ഫുട്ബോള്‍ പന്തുമായി മൈതാനത്ത് തകര്‍ത്താടി കാട്ടാന, വീഡിയോ,

അസം: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ അസമില്‍ നിന്നുള്ള വീഡിയോ കാഴ്ചക്കാരെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.

കഴുത്തില്‍ ട്രാക്ടറിന്‍റെ ടയർ കുരുങ്ങി ഭക്ഷണം കഴിക്കാൻ പോലുമാകാതെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ട നിലയിലൊരു കാട്ടാനയുടെ വീഡിയോയായിരുന്നു അത്. ഏറെ ശ്രമത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ കഴുത്തില്‍ നിന്നും ട്രാക്ടറിന്‍റെ ടയർ മാറ്റിയെങ്കിലും വനത്തില്‍ മനുഷ്യൻ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ മൃഗങ്ങളെ എന്തുമാത്രം ദുരിതത്തിലാക്കുമെന്നതിനുള്ള ഒരു ഉദാഹരണം കൂടിയായി ആ വീഡിയോ.

 എന്നാല്‍ ഇത്തവണ അസമില്‍ നിന്നും പുറത്ത് വന്ന വീഡിയോ കാഴ്ചക്കാരെ ഏറെ ആനന്ദിപ്പിക്കുന്ന ഒന്നാണ്. കാടതിർത്തിയില്‍ ഫുട്ബോള്‍ മൈതാനത്ത് പന്തു തട്ടിക്കളിക്കുന്ന ഒരു കാട്ടാനയുടെ ദൃശ്യങ്ങളായിരുന്നു അത്.

മെസിയൊക്കെയെന്ത്? ഇത് താൻ 'കാട്ടാന'!

അസമിലെ ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിനടുത്തുള്ള ബോഗിധല മേഖലയിലാണ് കൗതുകകരമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പച്ചപ്പുനിറഞ്ഞ മൈതാനത്ത് എത്തിയ കാട്ടാന ഫുട്ബോള്‍ കണ്ടതോടെ അതുമായി കളിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. 

ആനയെ കണ്ടതും കളിക്കാരെല്ലാം ഓടി പൊന്തക്കാട്ടില്‍ ഒളിക്കുന്നതും ഈ സമയം പന്തുമായി മൈതാനത്ത് ഓടി നടന്ന് കളിക്കുന്ന കാട്ടാനയെയും ദൃശ്യങ്ങളില്‍ കാണാം. മൈതാനത്ത് സ്വതന്ത്രമായി സഞ്ചരിച്ച ആന തുമ്പിക്കൈയും മുൻകാലുകളും ഉപയോഗിച്ച്‌ പന്ത് തട്ടിയും നീക്കിയും കളിക്കുന്നത് വീഡിയോയില്‍ കാണാം. 

പന്തിനൊപ്പമുള്ള ആനയുടെ ചലനങ്ങളും അതിന്‍റെ അസാധാരണമായ ഏകോപനശേഷിയും കാഴ്ചക്കാരെ അമ്പരപ്പിച്ചു. സാധാരണയായി മനുഷ്യരുടെ കളിസ്ഥലങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന വന്യജീവികള്‍, പ്രത്യേകിച്ചും കാട്ടാന ഫുട്ബോളില്‍ തന്‍റെ 'സ്കില്‍' പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു അത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !