തിരുവനന്തപുരം: പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ഹൈക്കോടതിയെ സമീപിക്കുന്നു. ചോദ്യം ചെയ്യലിനായി അങ്ങോട്ട് പോകില്ലെന്നും, ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് ഇങ്ങോട്ട് വരാമെന്നുമാണ് പിഎസ്‌സിയുടെ കടുത്ത നിലപാട്.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റമായാണ് നടപടിയെ അധികൃതർ കാണുന്നത്.
ഉദ്യോഗാർത്ഥികളുടെ പരാതികളും നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം പിഎസ്‌സി അധികാരികൾക്ക് നോട്ടീസ് അയച്ചത്. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി നൽകുമെങ്കിലും, ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ചു ചോദ്യം ചെയ്യുന്ന കീഴ്‌വഴക്കം ശരിയല്ലെന്നാണ് കമ്മീഷന്റെ വാദം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തുടർനടപടികൾ സ്വീകരിക്കാനാണ് പിഎസ്‌സിയുടെ തീരുമാനം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.