അൽഖോബാറിൽ കാണാതായ നാലുവയസ്സുകാരൻ വാട്ടർ ഫൗണ്ടനിൽ മരിച്ച നിലയിൽ; പ്രവാസലോകത്ത് കണ്ണീർകടൽ

അൽഖോബാറിൽ കാണാതായ നാലുവയസ്സുകാരൻ വാട്ടർ ഫൗണ്ടനിൽ മരിച്ച നിലയിൽ; പ്രവാസലോകത്ത് കണ്ണീർകടൽ

അൽഖോബാർ: പ്രാർഥനകളും തീവ്രമായ അന്വേഷണങ്ങളും വിഫലമാക്കി പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി നാലുവയസ്സുകാരനായ ഇന്ത്യൻ ബാലൻ വിടവാങ്ങി.

മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ ശേഷം കാണാതായ കുട്ടിക്ക് വേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ വാട്ടർ ഫൗണ്ടനിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിഹാർ വെസ്റ്റ് ചമ്പാരൻ ബെറ്റിയ സ്വദേശി യാസറിന്റെ മകൻ റയ്യാൻ ആണ് ദാരുണമായി മരിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിലെ ജലാവി പാർക്കിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് 7:30 ഓടെയാണ് മാതാപിതാക്കൾക്കൊപ്പം എത്തിയ കുട്ടിയെ കാണാതായത്. മാതാപിതാക്കളും ബന്ധുക്കളും വിവരമറിഞ്ഞെത്തിയ പൊലീസുമടക്കം വിപുലമായ സംഘമാണ് കുട്ടിക്ക് വേണ്ടി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയത്. കുട്ടിയെ കാണാതായ വിവരം പ്രവാസി കൂട്ടായ്മകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പങ്കുവെച്ച് നിരവധി പ്രവാസികളും റയ്യാനെ കണ്ടെത്താനുള്ള പരിശ്രമത്തിലുണ്ടായിരുന്നു.

എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്ത് ചൊവ്വാഴ്ച വൈകിട്ടോടെ പാർക്കിന് സമീപമുള്ള വാട്ടർ ഫൗണ്ടനിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാട്ടിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായുള്ള നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് അൽഖോബാർ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ, കെഎംസിസി അൽഖോബാർ പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകുന്നുണ്ട്. നടപടികൾക്ക് ശേഷം കബറടക്കം തുഖ്ബ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന കൊച്ചുകുട്ടിയുടെ അപ്രതീക്ഷിത വേർപാട് അൽഖോബാറിലെ മലയാളി സമൂഹം അടങ്ങുന്ന പ്രവാസികളെയാകെ ഷോക്കിലാഴ്ത്തിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !