സുൽത്താൻ ബത്തേരിയിൽ ആനക്കൊമ്പുകളുമായി അഞ്ച് പേർ വനംവകുപ്പിന്റെ പിടിയിൽ

സുൽത്താൻ ബത്തേരിയിൽ ആനക്കൊമ്പുകളുമായി അഞ്ച് പേർ വനംവകുപ്പിന്റെ പിടിയിൽ

ബത്തേരി: ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അഞ്ച് പേർ വനംവകുപ്പിന്റെ പിടിയിലായി. വടക്കനാട് പണയമ്പം തെക്കേക്കുന്നത്ത് ഷെമി‍ൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44), കുറിച്യാട് സ്വദേശികളായ രാജേഷ് (35), ബാലൻ (54), പണയമ്പം സ്വദേശി ജിത്തു (27) എന്നിവരാണ് അറസ്റ്റിലായത്.

പ്രധാന പ്രതികളായ ഷെമിൻ, അഭിലാഷ് എന്നിവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകളും ഒരു ചെറിയ കഷണവും വനംവകുപ്പ് സംഘം കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലോടെ ചെതലയത്തെ ഒരു ഹോംസ്റ്റേയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാൻ ആവശ്യക്കാർ എത്താനിരിക്കെയാണ് പ്രതികൾ പിടിയിലായത്.

തിരുവനന്തപുരം ഫോറസ്റ്റ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൽപറ്റ ഫ്ലയിങ് സ്ക്വാഡും കുറിച്യാട് റേഞ്ച് അധികൃതരും ഇരുളം, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായി പരിശോധന നടത്തി പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത കൊമ്പുകൾക്ക് ഒന്നേമുക്കാൽ കിലോയോളം തൂക്കമുണ്ടെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു.

കാട്ടിൽ നിന്ന് വീണു കിട്ടിയ കൊമ്പുകളാണെന്നാണ് പിടിയിലായവരുടെ മൊഴി. ഇവർക്ക് കൊമ്പുകൾ എത്തിച്ചു കൊടുത്തവരാണ് മറ്റു മൂന്ന് പേർ എന്നാണ് വനംവകുപ്പിന്റെ നിഗമനം. കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ആഷിഫ്, കുറിച്യാട് റേഞ്ച് ഓഫിസർ എൻ. രൂപേഷ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും റെയ്ഡും നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !