ജയ്പൂർ: രാജസ്ഥാനിൽ നിന്നുള്ള പതിനെട്ട് കൗൺസിലർമാരെ കാണാനില്ലെന്ന പരാതിക്ക് പിന്നിൽ വൻ ദേശീയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മുൺസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് പറയുന്നു.
ഹരിയാനയിൽവെച്ചാണ് കൗൺസിലർമാരെ കാണാതായത്. രാജസ്ഥാനിലെ തിജാര മുൺസിപ്പൽ കൗൺസിലിൽ നിന്നുള്ള അംഗങ്ങളാണ് ഇവർ. തിങ്കളാഴ്ച നടക്കുന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഹിമാചൽ പ്രദേശിൽ നിന്ന് മടങ്ങവെ ഹരിയാനയിൽവെച്ചാണ് ഇവരെ കാണാതായത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഏറെ നിർണായകമായതിനാൽ ഈ കൗൺസിലർമാർ എല്ലാവരും ഹിമാചൽ പ്രദേശിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഹിമാചൽ പ്രദേശിൽ നിന്ന് ഹരിയാന വഴി മടങ്ങിയ തങ്ങളുടെ കൗൺസിലർമാരെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ ചാൻദിമന്ദിർ-സുരജ്പൂർ ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചായിരുന്നു ഈ നടപടിയെന്നും പോലീസ് വാഹനത്തിലാണ് കൗൺസിലർമാരെ കൊണ്ടുപോയതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ആരോപണത്തിന് പിന്നാലെ പിഞ്ചോർ പോലീസ് സ്റ്റേഷന് മുന്നിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൗൺസിലർമാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.
35 വാർഡുകളുള്ള തിജാര മുൺസിപ്പൽ കൗൺസിലിൽ മുപ്പത്തിഒന്നിടത്തും വിജയിച്ചത് സ്വതന്ത്രരാണ്. ബിജെപിക്ക് മൂന്ന് സീറ്റിലും കോൺഗ്രസിന് ഒരു സീറ്റുമാണ് ജയിക്കാനായത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത് ഒരംഗം മാത്രമാണെങ്കിലും 18 സ്വതന്ത്രർ തങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. പിന്നാലെ പിഞ്ചോർ പോലീസ് സ്റ്റേഷന് മുന്നിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൗൺസിലർമാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.
35 വാർഡുകളുള്ള തിജാര മുൺസിപ്പൽ കൗൺസിലിൽ മുപ്പത്തിഒന്നിടത്തും വിജയിച്ചത് സ്വതന്ത്രരാണ്. ബിജെപിക്ക് മൂന്ന് സീറ്റിലും കോൺഗ്രസിന് ഒരു സീറ്റുമാണ് ജയിക്കാനായത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത് ഒരംഗം മാത്രമാണെങ്കിലും 18 സ്വതന്ത്രർ തങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.