സാക്രമെന്റോ: കലിഫോർണിയയിലെ സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ 38 കാരിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി. ശാലിനി താക്കൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് 22കാരനായ രോഹിത് എന്നയാളാണ് ജീവനൊടുക്കിയത്. സാക്രമെന്റോയിലെ ഒരു ഷോപ്പിംഗ് പ്ലാസയ്ക്ക് പുറത്തുവെച്ചാണ് ശാലിനിക്ക് നേരെ ആക്രമണമുണ്ടായത്.
ജോലിസ്ഥലത്തേക്ക് എത്തിയ ശാലിനിയെ പ്രതി തടഞ്ഞുനിർത്തി വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവരും ദൃക്സാക്ഷികളും നോക്കിനിൽക്കെയായിരുന്നു ആക്രമണം.
കഴിഞ്ഞ കുറേ മാസങ്ങളായി പ്രതി ശാലിനിയെ നിരന്തരം ശല്യപ്പെടുത്തുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ ശല്യം സഹിക്കവയ്യാതെ വന്നതോടെ ശാലിനി കോടതിയെ സമീപിക്കുകയും തുടർന്ന് പ്രതിക്കെതിരെ ഔദ്യോഗികമായി ഉത്തരവ് (റസ്ട്രെയിനിങ് ഓർഡർ) വാങ്ങുകയും ചെയ്തിരുന്നു.
എന്നാൽ ഇത് വകവെയ്ക്കാതെ പ്രതി ശാലിനിയെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. വെടിവെയ്പ്പിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഹൈവേയിൽ വെച്ച് പൊലീസ് പിന്തുടർന്ന് വളഞ്ഞെങ്കിലും, ഇയാൾ കാറിനുള്ളിൽ വെച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അമേരിക്കൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.