അടുക്കളകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. പെട്ടെന്ന് പാകം ചെയ്യാൻ കഴിയുന്നതും ദിവസേനയുള്ള ഭക്ഷണത്തിന് അനുയോജ്യവുമായ വെണ്ടയ്ക്ക രുചിയില്‍ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുൻപന്തിയിലാണ്.
ശരീരത്തിന് ആവശ്യമായ നാരുകള്‍, വൈറ്റമിനുകള്‍, മിനറലുകള്‍, മറ്റ് സസ്യ ഘടകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത്. എന്നാല്‍ വെണ്ടയ്ക്ക വറുത്തു കഴിക്കുന്നത് അതിലെ പോഷകഗുണങ്ങള്‍ കുറയ്ക്കാൻ ഇടയാക്കും. അതിനാല്‍ മിതമായ രീതിയില്‍ പാകം ചെയ്തു കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.പ്രശസ്ത ലൈഫ് സ്റ്റൈല്‍ വിദഗ്ദ്ധനായ ലൂക്ക് കുട്ടീഞ്ഞോ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയുണ്ടായി. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന അലിഞ്ഞുചേരുന്ന നാരുകള്‍ (Soluble fibre) ദഹനപ്രക്രിയയെ പതുക്കെയാക്കുകയും, രക്തത്തില്‍ ഗ്ലൂക്കോസ് കലരുന്നത് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും കുടലില്‍ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും ഇത് സഹായിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രമേഹത്തിനുള്ള ചികിത്സയായി ഇതിനെ കാണരുതെന്നും, സമീകൃതാഹാരത്തിന്റെ ഭാഗമായി മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു
കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രീബയോട്ടിക് ഫൈബറും വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്. ഇതിനുപുറമെ രക്തം കട്ടപിടിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും സഹായിക്കുന്ന വൈറ്റമിൻ കെ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വൈറ്റമിൻ സി, കോശങ്ങളുടെ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, പോളിഫെനോളുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
കോശജ്വലനം (Inflammation) കുറയ്ക്കാനുള്ള ശേഷിയുള്ളതിനാല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളുടെ ഭക്ഷണക്രമത്തില്‍ അദ്ദേഹം വെണ്ടയ്ക്ക ഉള്‍പ്പെടുത്താറുണ്ട്. എന്നിരുന്നാലും, രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകള്‍ കഴിക്കുന്നവരും വൃക്കരോഗമുള്ളവരും ഭക്ഷണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
ഏതെങ്കിലും ഒരു പച്ചക്കറിക്ക് മാത്രം പൂർണ്ണമായി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിയില്ലെന്നും, മികച്ച ജീവിതശൈലിയും വ്യായാമവും നല്ല ഉറക്കവും സമീകൃതാഹാരവുമാണ് പ്രധാനമെന്നും ലൂക്ക് കുട്ടീഞ്ഞോ ഓർമ്മിപ്പിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.