ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ കോളേജിന് പുറത്തുവെച്ച് അമിതവേഗതയിലെത്തിയ കാർ ഇടിച്ചു നാലുപേർക്ക് പരുക്കേറ്റു.
ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡ്രൈവർ കാർ നിർത്താതെ പോകുകയും സംഭവസ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയും ചെയ്തു. ആളുകളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഗൗതം ബുദ്ധ നഗറിലെ കസ്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ലാൻഡ്പൂർ സ്വദേശിയായ മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.