ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പേരും ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിന് കർശന വിലക്ക്

മസ്‌കറ്റ്: ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക പേരും ലോഗോയും മുൻകൂർ അനുമതിയില്ലാതെ പരസ്യങ്ങളിലും പ്രചാരണങ്ങളിലും ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ ഇവ യാതൊരുവിധ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ പുതിയ ഉത്തരവിലൂടെ വ്യക്തമാക്കി.


സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ, റിക്രൂട്ട്മെന്റ് ഏജൻസികൾ, മറ്റ് വിവിധ കമ്പനികൾ എന്നിവയാണ് പ്രധാനമായും ഈ നിർദേശം ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ ലോഗോയോ ഔദ്യോഗിക നാമമോ ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും ഓഫറുകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.

നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗിക സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !