തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് സമയബന്ധിതമായി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സേവനാവകാശ നിയമത്തിന്റെ നടത്തിപ്പ് സംസ്ഥാനത്ത് അത്യന്തം മന്ദഗതിയിലെന്ന് ആക്ഷേപം. നിയമം പാസാക്കാൻ കാണിച്ച രാഷ്ട്രീയ ആവേശം അത് കർശനമായി നടപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്ന വിമർശനമാണ് ശക്തമാകുന്നത്.
പൊതുജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ വൈകിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കാനും നഷ്ടപരിഹാരം നൽകാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ സേവനാവകാശ നിയമം. നിയമം നിലവിൽവന്ന് നാളുകൾ കഴിഞ്ഞിട്ടും ഇതിന്റെ നടത്തിപ്പിനാവശ്യമായ അപ്പീൽ അധികാരികളെയും സേവനാവകാശ കമ്മിഷനെയും നിയമിക്കുന്നതിൽ വീഴ്ച തുടരുകയാണ്.
ഓരോ വകുപ്പുകളിലും ഒന്നാം അപ്പീൽ അധികാരികളെ ചുമതലപ്പെടുത്തേണ്ട വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ അലംഭാവം തുടരുന്നതാണ് നിയമം ഫലപ്രദമാകുന്നതിന് തടസ്സമാകുന്നത്. ഉദ്യോഗസ്ഥർക്ക് ബാധ്യതയാകുന്ന നിയമമായതിനാലാണ് നടപ്പാക്കലിൽ ഒളിച്ചുകളി തുടരുന്നതെന്ന ആക്ഷേപവും ശക്തമാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കൊണ്ടുവന്ന നിയമം കടലാസുകളിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.