കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം. കൊടങ്ങാട് സ്വദേശി എം.കെ. അബ്ദുൽ ഖാദറിനാണ് (59) പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ ആറുമണിയോടെ വീടിന്റെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അബ്ദുൽ ഖാദറിനു നേരെ അപ്രതീക്ഷിതമായി കാട്ടുപന്നി പാഞ്ഞെത്തുകയായിരുന്നു. പന്നിയുടെ കുത്തേറ്റ് കാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുവരാന്തയിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
കോഴിക്കോട് ജില്ലയിലെ ജനവാസ മേഖലകളിൽ സമീപകാലത്തായി കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്. മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.