കെഎസ്ഇബി ജീപ്പിൽനിന്ന് തോട്ടിയിലെ കൊടുവാൾ തെറിച്ചുവീണു; കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതര പരുക്ക്

കെഎസ്ഇബി ജീപ്പിൽനിന്ന് തോട്ടിയിലെ കൊടുവാൾ തെറിച്ചുവീണു; കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബി ജീപ്പിൽ കൊണ്ടുപോയ തോട്ടിയിൽനിന്ന് കൊടുവാൾ തെറിച്ചുവീണ് കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതര പരുക്ക്. മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകിക്ക് (75) ആണ് പരുക്കേറ്റത്. ബുധനാഴ്ച (സെപ്റ്റംബർ 16) ഉച്ചയോടെയായിരുന്നു സംഭവം.


മണിയൂർ ഹൈസ്‌കൂളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ പോകുന്നതിനിടയിൽ കെഎസ്ഇബി ജീപ്പിന് മുകളിൽ കെട്ടിവെച്ചിരുന്ന തോട്ടിയിലെ ബോൾട്ട് ഇളകുകയും, അതിലുണ്ടായിരുന്ന കൊടുവാൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന ജാനകിയുടെ ശരീരത്തിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വീണ കൊടുവാൾ തട്ടി വയോധികയുടെ വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റു.

അപകടം നടന്ന ഉടൻതന്നെ കെഎസ്ഇബി ജീപ്പിൽ ജീവനക്കാർ ചേർന്ന് ജാനകിയെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം സഹകരണ ആശുപത്രിയിലേക്കും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ജാനകിക്ക് അടിയന്തര ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !