പാലായിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ശോഭായാത്രകൾ നടക്കും

ഭാരതത്തിലെ ഒരോ മുക്കും മൂലയും അക്ഷാരാർത്ഥത്തിൽ അമ്പാടിയാക്കി മാറ്റുന്ന ശ്രീകൃഷ്‌ണ ജയന്തി ലോകമെമ്പാടുമുള്ള ആബാലവൃദ്ധം സനാതന ധർമ്മ വിശ്വാസികൾ ഉത്സവമായി കൊണ്ടാടുന്നു. 


നമ്മുടെ നാടും സംസ്ക്കാരവും മുൻപെങ്ങുമില്ലാത്ത വിധം ഭീഷണികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത അഭ്യുദ്ധാനമ ധർമ്മസ്യ തദാത്മാനം സ്യജാമ്യഹം പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം ധർമ്മ സംസ്ഥാപനാർത്ഥായ സംഭാവാമി യുഗേ യുഗേ എന്ന് പ്രഖ്യാപിച്ച് നിഷ്‌കാമമായി കർമ്മം ചെയ്യുവാൻ ആഹ്വാനം ചെയ്‌ത ഭഗവാൻ ശ്രീകൃഷ്‌ണൻ്റെ ജന്മദിനത്തിന് അത്യന്തം പ്രാധാന്യമുണ്ട്. ഭാരതത്തിലെ മറ്റെല്ലാ സ്ഥലങ്ങളോടുമൊപ്പം പാലായിലും ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്‌തംബർ 4-ാം തീയതി വെള്ളിയാഴ്ച ശ്രീകൃഷ്‌ണ ജയന്തി പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു.

ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിക്കുന്ന ശോഭായാത്ര നരസിംഹസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭാ യാത്രയും ആയി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ എത്തിച്ചേരുന്നു.

കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്ര 4.00 pm ന് ആരംഭിച്ച് വെള്ളാപ്പാട് വനദുർഗ്ഗഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി പാലാ വലിയ പാലത്തിൽ സംഗമിച്ച് നഗരത്തിലെത്തിച്ചേർന്ന് ളാലം മഹാദേവ ക്ഷേത്രത്തിൽ നിന്നും കരൂർ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കളുമായി ചേർന്ന് പാലാ നഗരത്തിലൂടെ ളാലം പാലം ജംഗ്ഷനിലെത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡത്തുമന ശ്രീ ധർമ്മശാസ്‌ത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ചു ളാലം പാലം ജംഗ്ഷനിലെത്തുന്നു. ഇവിടെ വച്ച് എല്ലാ ശോഭായാത്രകളും ഒത്തുചേർന്നു മഹാശോഭായാത്രയായി നഗരംചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണ (ദേവീക്ഷേത്രം) ത്തിൽ സമാപിക്കുന്നു.
ഇതിനോടനുബന്ധിച്ച് ഉറിയടിയും പാൽപ്പായസ വിതരണവും ഗോപികാനൃത്തവും ഉണ്ടായിരിക്കുന്നതാണ്.

അമ്പാടിയിൽ കളിച്ചും വെണ്ണകട്ടും കുസൃതി കാട്ടിയും വളർന്ന ഉണ്ണിക്കണ്ണനെ സ്‌മരിക്കാനായി ശ്രീകൃഷ്‌ണ വേഷധാരികളായ ബാലിക ബാലന്മാർ അണിനിരക്കുന്ന മഹാശോഭായാത്രയിൽ അണിചേരാൻ ഇന്നാട്ടിലെ മുഴുവൻ സജ്ജനങ്ങളെയും സവിനയം ക്ഷണിക്കുന്നു.

ഏറ്റവും കൂടുതൽ പ്രഛന്നവേഷങ്ങൾ അണിനിരത്തുന്ന ബാലഗോകുലത്തിന് ബിനു കണ്ടം സ്‌മാരക എവറോളിങ്ങ് ട്രോഫിയും Rs. 2000 ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !