ഹീത്രൂവിലെ ബെറിന്‍ വര്‍ഗീസിനെ തേടി അപ്രതീക്ഷിതമായി മരണം എത്തിയപ്പോള്‍ നടുങ്ങി കുടുംബം പൊട്ടിക്കരഞ്ഞ് ഭാര്യയും കുഞ്ഞുമകളും.

ലണ്ടൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു അപ്രതീക്ഷിത മരണം. ഹീത്രൂവിലെ ബെറിന്‍ വര്‍ഗീസിനെ തേടി അപ്രതീക്ഷിതമായി മരണം എത്തിയപ്പോള്‍ നടുങ്ങി കുടുംബം പൊട്ടിക്കരഞ്ഞ് ഭാര്യയും കുഞ്ഞുമകളും.
പത്തനംതിട്ട ചിറ്റാർ സ്വദേശിയും ഹീത്രൂവിലെ വെറ്ററിനറി ഡോക്ടറുമായ ബെറിൻ വർഗീസാണ് അന്തരിച്ചത്. രാവിലെ വിളിച്ചുണർത്താൻ ചെന്ന ഭാര്യയാണ് ബെറിനെ കിടപ്പുമുറിയിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി യുകെ മലയാളി സമൂഹത്തെ തേടി തുടർച്ചയായി മരണവാർത്തകൾ എത്തുന്നതിനിടയിലാണ് പ്രവാസ ലോകത്തെ വീണ്ടും നടുക്കിക്കൊണ്ട് ഈ യുവഡോക്ടറുടെ വേർപാട്.
നാട്ടിൽ വെറ്ററിനറി ഡോക്ടറായിരുന്ന ബെറിൻ, അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് യുകെയിലെ ഹീത്രൂവിൽ സ്ഥിരതാമസമാക്കിയത്. ഭാര്യയും അഞ്ചു വയസുകാരിയായ ഏക മകളും മാതാപിതാക്കളും അടങ്ങുന്നതായിരുന്നു ബെറിന്റെ കുടുംബം.
ബെറിന്റെ സഹോദരൻ നോർവിച്ചിലും സഹോദരി അയർലൻഡിലുമാണ് താമസം. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾ അയർലൻഡിലുള്ള മകളുടെ അടുത്തേക്ക് പോയത്.
ബെറിന്റെ വിയോഗവാർത്തയറിഞ്ഞ് ഇവർ ഹീത്രൂവിൽ തിരിച്ചെത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവന്റെ പെട്ടെന്നുള്ള വേർപാടിൽ  താങ്ങാനാവാതെ കഴിയുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ യുകെയിലെ മലയാളി കൂട്ടായ്മകളും സുഹൃത്തുക്കളും രംഗത്തുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !