യുകെയിലെ സൗത്ത്‌ടാംപ്ടണിൽ മലയാളി യുവാവിന് നേരെ ക്രൂരമായ കത്തിക്കുത്ത് ഉണ്ടായി. വയറിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിപ്പിച്ചു.
നിലവിൽ ഇദ്ദേഹത്തിന്റെ അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. സംഭവത്തിൽ കൊലപാതക ശ്രമം ഉൾപ്പെടെ സംശയിക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പോലീസ് അന്വേഷണവും അറസ്റ്റും
കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മലയാളി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ തർക്കങ്ങളോ മുൻവൈരാഗ്യവോ ആണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ബ്രിട്ടീഷ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"ഞങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായി, ഞങ്ങൾ രണ്ട് പേരെ അറസ്റ്റ് ചെയ്തു."കൊലപാതകശ്രമത്തിന് സംശയിക്കപ്പെടുന്ന 38 വയസ്സുള്ള ഒരാളെയും കുറ്റവാളിയെ സഹായിച്ചതിന് 29 വയസ്സുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. "സതാംപ്ടണിൽ താമസിക്കുന്ന ദമ്പതികൾ ഇപ്പോഴും കസ്റ്റഡിയിലാണ്. "സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അറിയിച്ചു.
പ്രവാസി മലയാളി സമൂഹത്തെ തീർത്തും ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.