VPVV നിക്ഷേപത്തട്ടിപ്പ്: ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് കേസ് ഒത്തുതീർന്നു; പ്രതികൾക്ക് ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: കോടികളുടെ വ്യാജ പ്രതിരോധ കരാർ ഇടപാടുകളിലൂടെ വാർത്തകളിൽ നിറഞ്ഞ VPVV നിക്ഷേപത്തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പരാതിക്കാരനും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായതിനെ തുടർന്ന്, കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട് ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.

പരാതിക്കാരനായ ബെംഗളൂരു വ്യവസായിയും പ്രതികളും തമ്മിൽ കേസ് ഒത്തുതീർപ്പായതായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒരു കോടി രൂപ പരാതിക്കാരുടെ അക്കൗണ്ടിലേക്ക് വിപിവിവി അധികൃതർ കൈമാറിയിട്ടുണ്ട്. ബാക്കി തുക കൂടി നൽകിയ ശേഷം കേസ് പൂർണ്ണമായി പിൻവലിക്കാൻ സംയുക്ത അപേക്ഷ നൽകുമെന്ന് പരാതിക്കാരന്റെ നിയമസംഘം കോടതിയെ അറിയിച്ചു.

പത്ത് ലക്ഷം രൂപയുടെ ആൾജാമ്യത്തിലും രണ്ടു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് വെങ്കിട്ട വെങ്കിടിനും മറ്റ് പ്രതികൾക്കും ജാമ്യം ലഭിച്ചത്. പ്രതികൾ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജ കരാറുകൾ ഉണ്ടാക്കി കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിൽ ഡൽഹി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !