യുകെ : യുകെയില്‍ പഠനത്തിന് എത്തുന്ന ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും യുകെ മലയാളി സമൂഹത്തിനും നാണക്കേടായി മാറുകയാണ് ഒരു മലയാളി യുവാവിന്റെ അറപ്പുളവാക്കുന്ന നീചപ്രവൃത്തി.
ദുബായില്‍ നിന്ന് ന്യൂകാസിലിലേക്ക് പറന്ന എമിറേറ്റ്സ് വിമാനത്തിനുള്ളില്‍ വെച്ച് സഹയാത്രികരായ അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും മുന്നില്‍ അശ്ലീല പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയ കേസില്‍ മലയാളി യുവാവ് യുകെ കോടതിയില്‍ വിചാരണ നേരിട്ടവാര്ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം നിറയുന്നത്.
മിഡില്‍സ്ബ്രോ അബിംഗ്ഡണ്‍ റോഡില്‍ താമസിക്കുന്ന, കേരളീയനായ ബ്രിട്ടോ ലോറന്‍സ് (27) എന്ന ബയോടെക്നോളജി എന്‍ജിനീയറാണ് കേസില്‍ യുകെ പോലീസിന്റെയും കോടതിയുടെയും പിടിയിലായത്. ന്യൂകാസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില് ഇയാള്‍ക്ക് 18 മാസത്തെ കമ്മ്യൂണിറ്റി സര്‍വീസും 150 മണിക്കൂര്‍ വേതനമില്ലാത്ത സാമൂഹിക ജോലിയും വിധിച്ചു. തലനാരിഴയ്ക്കാണ് ഇയാള്‍ തടവുശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്.
ശിക്ഷാനടപടികള്‍ക്ക് പുറമെ 914 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ) കോടതിയലക്ഷ്യ ചെലവുകളും ഇരയായ യുവതിക്കുള്ള നഷ്ടപരിഹാര തുകയും അടയ്ക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനായിരുന്നു മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്.മൂന്ന് സീറ്റുകളുള്ള ഒരു നിരയിലെ ഒരറ്റത്തായിരുന്നു ബ്രിട്ടോ ലോറന്‍സ് ഇരുന്നിരുന്നത്.
ഈ നിരയിലെ മറ്റ് രണ്ട് സീറ്റുകളിലായിരുന്നു ഓസ്ട്രേലിയക്കാരിയായ അമ്മയും അവരുടെ പിഞ്ചുമകനും യാത്ര ചെയ്തിരുന്നത്. വിമാനം ആകാശത്തുയര്‍ന്ന് യാത്ര തുടരുന്നതിനിടെ, കുഞ്ഞിന് ഭക്ഷണം നല്‍കാനായി എഴുന്നേറ്റ യുവതി മടിയില്‍ തലയിണയും കമ്പിളി പുതപ്പും മൂടിവെച്ച് ഇരിക്കുന്ന യുവാവിനെ ശ്രദ്ധിക്കുകയായിരുന്നു.
ആദ്യം യുവാവ് മടിയില്‍ സൂക്ഷിച്ചിരുന്ന തലയിണയ്ക്ക അടിയില്‍ എന്തോ കണ്ട് അത് ഏതെങ്കിലും ആയുധമായിരിക്കുമെന്ന് ഭയന്ന യുവതി, പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇയാളുടെ ലജ്ജാകരമായ പ്രവര്‍ത്തി തിരിച്ചറിഞ്ഞത്. ഇയാള്‍ തങ്ങള്‍ക്ക് മുന്നിലിരുന്ന് ലൈംഗികാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ യുവതി ഭയം പുറത്തുകാണിക്കാതെ വിമാന ജീവനക്കാരെ വിവരമറിയിച്ചു.
തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെക്കുകയും ന്യൂകാസില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ യുകെ പോലീസിന് കൈമാറുകയുമായിരുന്നു. താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും ഉറക്കമുണര്‍ന്നപ്പോള്‍ സ്വകാര്യ ഭാഗങ്ങള്‍ അടിവസ്ത്രത്തിനകത്ത് സൗകര്യപ്രദമായ രീതിയില്‍ വയ്ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരിയായ ഓസ്ട്രേലിയന്‍ വനിത വീഡിയോ ലിങ്ക് വഴി തെളിവുകള്‍ നല്കാന് തയ്യാറായെങ്കിലും, വിചാരണയുടെ അവസാന നിമിഷം ഇയാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, കേസില്‍ ശിക്ഷാവിധി വരാനിരിക്കെ കുറ്റം സമ്മതിച്ചത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും അത് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ഡിസ്ട്രിക്റ്റ് ജഡ്ജ് കേറ്റ് മീക്ക് ഇത് പൂര്‍ണ്ണമായും തള്ളി. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് മാറിനില്ക്കാന് സാധിക്കാത്ത സാഹചര്യത്തില്‍ നടത്തുന്ന ഇത്തരം അശ്ലീല പ്രവൃത്തികള്‍ അത്യന്തം ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു.
തൊട്ടടുത്ത് ഒരു പിഞ്ചുകുഞ്ഞുണ്ടായിരുന്നു എന്നത് കുറ്റത്തിന്റെ വ്യാപ്തി കൂട്ടുന്നു. തുടര്‍ന്ന് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ഉറപ്പിക്കുകയായിരുന്നു. കേരളത്തിലെ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് ബയോടെക്നോളജിയില്‍ ബി.ടെക് ബിരുദം നേടിയ വ്യക്തിയാണ് ബ്രിട്ടോ ലോറന്‍സ്. തുടര്‍ന്ന് 'സാറ ബയോടെക്' എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത ശേഷമാണ് ഇയാള്‍ മാസ്റ്റേഴ്സ് ബിരുദത്തിനായി യുകെയിലെ ടീസൈഡ് യൂണിവേഴ്സിറ്റിയില്‍ എത്തിയത്. നിലവില്‍ പഠനം പൂര്‍ത്തിയാക്കി വര്‍ക്ക് വിസയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുണ്ടായിട്ടും വിമാനത്തിനുള്ളില്‍ ഒരു അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ഇയാള്‍ കാട്ടിക്കൂട്ടിയ ഈ അപകൃത്യം യുകെയിലെ മലയാളി സമൂഹത്തിന് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. കോടതി ശിക്ഷ വിധിച്ച ശേഷവും താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുകെ നിയമ വ്യവസ്ഥയില്‍ ഇയാള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.