തിരുവനന്തപുരം ;കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതന്റെ 6 മാസത്തെ അവധി അപേക്ഷയ്ക്ക് അനുകൂലമായി നൽകിയ മറുപടിക്കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി.
വിവാദ കത്ത് തദ്ദേശ വകുപ്പ് റദ്ദാക്കിയതിനു പിന്നാലെയാണ് ഈ നടപടി. കത്ത് തയാറാക്കിയതിൽ വീഴ്ച ആരോപിച്ച് തദ്ദേശ അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്പെൻഡ് ചെയ്തിരുന്നു. സുഗതന് അവധി അനുവദിച്ച കൗൺസിൽ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.ഇതിന്റെ ഹിയറിങ് വേളയിൽ സുഗതന് അനുകൂലമായ കത്ത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തദ്ദേശ, ആഭ്യന്തര വകുപ്പുകൾ കത്ത് റദ്ദാക്കിയത്.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.