കണ്ണൂർ ; സെപ്റ്റംബറിൽ അന്തർ സംസ്ഥാന യാത്ര അടക്കം ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം. ഗോവയിലേക്കാണ് ആദ്യ യാത്ര. 18നു വൈകിട്ട് 5.30നു കണ്ണൂർ ഡിപ്പോയിൽനിന്നു പുറപ്പെടും.
തലപ്പാടിയിൽനിന്ന് ആഡംബര എസി ബസിലാണ് യാത്ര തുടരുക. 21നു രാവിലെ 9നു തിരിച്ചെത്തുന്ന പാക്കേജിന് 7030 രൂപയാണ് ഈടാക്കുന്നത്.ആറന്മുള വള്ളസദ്യ 4, 5, 8,12,15 തീയതികളിൽ രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ചെങ്ങന്നൂരിൽ താമസിക്കും.രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ, കവിയൂർ ഗുഹാക്ഷേത്രം, മണ്ണാറശാല, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി മൂന്നാമത്തെ ദിവസം രാവിലെ തിരിച്ചെത്തും. പഞ്ച പാണ്ഡവ ക്ഷേത്രത്തിൽ ഉൾപ്പെടുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലാണ് വള്ളസദ്യ ഒരുക്കിയിട്ടുള്ളത്.
വള്ളസദ്യയും ബസ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് 2700 രൂപയാണ് നിരക്ക്.മൂന്നാർ - കാന്തല്ലൂർ 11,25 തീയതികളിൽ രാത്രി 8നു പുറപ്പെടുന്ന മൂന്നാർ കാന്തല്ലൂർ മറയൂർ പാക്കേജിലാണ് ഇത്തവണ നീലക്കുറിഞ്ഞി കാണാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.